Latest Videos

കൊവിഡ് വ്യാപനം; കേരള സർവകലാശാല അപേക്ഷാഫോം കൗണ്ടറിന്റെ പ്രവർത്തനം നിർത്തിവച്ചു

By Web TeamFirst Published Apr 24, 2021, 9:45 AM IST
Highlights

കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന അപേക്ഷ ഫോം വിൽപന കേന്ദ്രത്തിന്റെ പ്രവർത്തനം കോവിഡ് വ്യാപനം സാഹചര്യം കണക്കിലെടുത്ത് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. 

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന അപേക്ഷ ഫോം വിൽപന കേന്ദ്രത്തിന്റെ പ്രവർത്തനം കോവിഡ് വ്യാപനം സാഹചര്യം കണക്കിലെടുത്ത് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. ഏപ്രിൽ 26 മുതൽ കൗണ്ടർ പ്രവർത്തിക്കില്ല. സർവകലാശാല സംബന്ധമായ എല്ലാ അപേക്ഷാ ഫോമുകളും സർവകലാശാല bumioongloo (www.keralauniversity.ac.in) “Resources” 20m memoşia mons യുളള “Application Forms’ എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ഫീസ് അടയ്ക്കുന്നതിനോടൊപ്പം അപേക്ഷാ ഫോമിന്റെ വിലയും കൂടി അടയ്ക്കേണ്ടതാണ്. കൂടാതെ ഫീസ് അടയ്ക്കുന്നതിനായി സർവകലാശാലയുടെ വെബ്സൈറ്റായ https://pay.keralauniversity.ac.in/ ഉപയോഗിക്കാവുന്നതാണ്.

പരീക്ഷാഫീസ്

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എ./ബി.എസ്.സി./ബി.കോം. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം – സി.ബി.സി.എസ്.എസ്. – (2010, 2011 & 2012 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുളള മേഴ്സി ചാൻസിന് പിഴകൂടാതെ ഏപ്രിൽ 28 വരെയും, 150 രൂപ പിഴയോടെ മെയ് 3 വരെയും 400 രൂപ പിഴയോടെ മെയ് 5 വരെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ മേഴ്സി ചാൻസ് ഫീസ് കൂടി ഒടുക്കേണ്ടതാണ്. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

യൂണിവേഴ്സിറ്റി സ്റ്റേഡിയം അടച്ചു

കോവിഡ് – 19 ന്റെ രൂക്ഷവ്യാപനം കണക്കിലെടുത്ത് കേരളസർവകലാശാലയുടെ പി.എം.ജി. യിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതല്ല.

click me!