Youth Welfare Board : യുവജനക്ഷേമ ബോര്‍ഡ് കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിൽ അംഗമാകാം

Web Desk   | Asianet News
Published : Feb 02, 2022, 12:42 PM IST
Youth Welfare Board :  യുവജനക്ഷേമ ബോര്‍ഡ് കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിൽ അംഗമാകാം

Synopsis

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തിരുവനന്തപുരം:  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് (youth welfare board) സന്നദ്ധസേനയില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യ നിര്‍മാര്‍ജ്ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനാണ് വളണ്ടിയര്‍ സേന രൂപീകരിച്ചിരിക്കുന്നത്.  കേരള വളണ്ടറി യൂത്ത് ആക്ഷന്‍ഫോഴ്‌സ് പഞ്ചായത്തുതലത്തിലേക്ക് വ്യാപിപ്പിച്ച് സേനയിലെ അംഗങ്ങള്‍ക്ക് ഫെബ്രുവരി 15നും 28നും ഇടയിലുള്ള ദിവസങ്ങളിലാണ് സൗജന്യ പരിശീലനം നല്‍കുക. താത്പര്യമുള്ള 18നും 30നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 878708370, 0487 - 2362321
 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു