കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്; സമയക്രമവും വിശദവിവരങ്ങളും വെബ്സൈറ്റിൽ

Web Desk   | Asianet News
Published : Nov 03, 2020, 08:34 AM IST
കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്; സമയക്രമവും വിശദവിവരങ്ങളും വെബ്സൈറ്റിൽ

Synopsis

നേരത്തെ ഫീസടച്ച പരീക്ഷാർത്ഥികൾക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. 


തിരുവനന്തപുരം: കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം. നേരത്തെ ഫീസടച്ച പരീക്ഷാർത്ഥികൾക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. 

ഇവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം നവംബർ ഒൻപതു മുതൽ 20 വരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നൽകില്ല.

PREV
click me!

Recommended Stories

കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം
ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ്; സ്‌പോട്ട് അലോട്ട്‌മെന്റ് 29ന്