ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിലെന്ന് കൈറ്റ് വിക്ടേഴ്സ് അധികൃതർ

Web Desk   | Asianet News
Published : Dec 12, 2020, 09:20 AM IST
ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിലെന്ന് കൈറ്റ് വിക്ടേഴ്സ് അധികൃതർ

Synopsis

ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി രണ്ടര മണിക്കൂർ എന്നത് അപൂർവ്വം ദിവസങ്ങളിൽ മൂന്നു മണിക്കൂർ വരെ ആവശ്യമായി വരും. എല്ലാ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തോടൊപ്പം പിന്നീട് കാണാനായി ഫസ്റ്റ്‌ബെൽ പോർട്ടലിലും  (firstbell.kite.kerala.gov.in) ലഭ്യമാക്കുന്നുണ്ട്.

തിരുവനന്തപുരം: കുട്ടികൾക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക്‌ടേഴ്‌സ് അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി ഡിസംബർ 7 മുതൽ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടിക്ക് അമിതഭാരം ഏൽപ്പിക്കാതെ ക്ലാസുകൾ തയ്യാറാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് കൈറ്റും എസ്.സി.ഇ.ആർ.ടിയും ക്ലാസുകൾ തയ്യാറാക്കുന്നതും സംപ്രേഷണം ചെയ്യുന്നതും.

ഇതിനനുസൃതമായി പത്താം ക്ലാസുകാർക്ക് അംഗീകൃത സമയക്രമമനുസരിച്ച് ക്ലാസുകൾ പൂർത്തിയാക്കേണ്ട ജനുവരിയിൽത്തന്നെ ഫസ്റ്റ്‌ബെൽ ക്ലാസുകൾ പൂർത്തിയാക്കാനാകും. ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകൾ പൂർത്തിയാകും.  പന്ത്രണ്ടാം ക്ലാസിലെ ചില ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കും. ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി രണ്ടര മണിക്കൂർ എന്നത് അപൂർവ്വം ദിവസങ്ങളിൽ മൂന്നു മണിക്കൂർ വരെ ആവശ്യമായി വരും. എല്ലാ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തോടൊപ്പം പിന്നീട് കാണാനായി ഫസ്റ്റ്‌ബെൽ പോർട്ടലിലും  (firstbell.kite.kerala.gov.in) ലഭ്യമാക്കുന്നുണ്ട്.

ക്ലാസുകൾ ഒരിക്കലും കുട്ടികൾക്ക്  സമ്മർദ്ദം നൽകാത്ത തരത്തിൽത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.  ഫസ്റ്റ്‌ബെൽ ക്ലാസുകൾ മാത്രം കണ്ട് കുട്ടി പരീക്ഷ എഴുതുക എന്ന ലക്ഷ്യത്തോടെയല്ല സംപ്രേഷണം.  നിലവിൽ അധ്യാപകർ നൽകുന്ന തത്സമയ പിന്തുണകൾക്ക് പുറമെ കുട്ടികൾ സ്‌കൂളിൽ വന്ന് നേരിട്ട് അധ്യാപകർ ക്ലാസുകൾ നൽകുന്ന അനുഭവം കൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഫസ്റ്റ്‌ബെൽ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. പൊതുപരീക്ഷയ്ക്ക് പ്രാധാന്യമുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ നൽകുന്നത്.

ഡിസംബർ 18 മുതലുള്ള പ്ലസ്ടു വിദ്യാർത്ഥികളുടെ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷാ ദിവസങ്ങളിൽ പന്ത്രണ്ടാം ക്ലാസിന് ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഉണ്ടാവില്ല. അതുപോലെ പത്താം ക്ലാസുകാർക്ക് ഡിസംബർ 24 മുതൽ 27 വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു