
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ഹോം , ലൈബ്രറി @ ഹോം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. സമഗ്രശിക്ഷാ കേരളയുടെ നാലാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളില്‍ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ഫെബ്രുവരി മാസത്തോടെ നടപ്പിലാക്കാനാണ് തിരുമാനമെടുത്തത്.
കോവിഡ് മൂലം അധ്യയനം വീടുകളിലായി ചുരുങ്ങിയ പശ്ചാത്തലത്തില്‍കൂടി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ നിരവധി പദ്ധതി പ്രവര്‍ത്തനങ്ങളാണ് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയതെന്ന് ഗവേണിംഗ് കൗണ്‍സില്‍ വിലയിരുത്തി. സമഗ്രശിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. 2020-21 അധ്യയന വര്‍ഷം പൂര്‍ത്തിയാക്കേണ്ടതും നടന്നുവരുന്നതുമായ പദ്ധതി പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.