ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Sep 15, 2021, 11:05 AM IST
ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

രണ്ടു വര്‍ഷ കാലാവധിയുളള സൗജന്യ കോഴ്‌സിന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു പുറമെ മറ്റു വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. 

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ ഇന്ത്യയിലും വിദേശത്തും വളരെയധികം തൊഴില്‍ സാധ്യതയുളളതും എന്‍.സി.വി.റ്റി അംഗീകാരമുളളതുമായ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടു വര്‍ഷ കാലാവധിയുളള സൗജന്യ കോഴ്‌സിന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു പുറമെ മറ്റു വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്റ്റൈപന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്.  എല്ലാ ട്രയിനികള്‍ക്കും യൂണിഫോം അലവന്‍സും സ്റ്റഡി ടൂര്‍ അലവന്‍സും, പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കണ്‍സിഷനും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  അപേക്ഷ www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2590187, 9446158639, attip...@gmail.com.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു