എല്‍.എല്‍.എം പ്രവേശനം; രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Published : Jan 08, 2026, 03:43 PM IST
LLM

Synopsis

രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റുമായും അതിനു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ നികത്തുന്നതിനായി നടത്തുന്ന കോളേജുതല സ്‌ട്രേ വേക്കൻസി ഫില്ലിംഗുമായും ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്.

2025-26 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേയ്യുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജനുവരി 12ന് ഉച്ചയ്ക്ക് ശേഷം 3 ന് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി രണ്ടാംഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കോളേജുതല സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ താത്പര്യമുള്ള പക്ഷം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം, ഗൈഡ്ലൈൻസ് എന്നിവ അനുസരിച്ച് അതത് കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സഹിതം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള റിപ്പോർട്ടിംഗ് സമയത്തിനകം പ്രവേശന നടപടികളിൽ പങ്കെടുക്കണം. രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റുമായും അതിനു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ നികത്തുന്നതിനായി നടത്തുന്ന കോളേജുതല സ്‌ട്രേ വേക്കൻസി ഫില്ലിംഗുമായും ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2332120, 2338487.

 

PREV
Read more Articles on
click me!

Recommended Stories

കിറ്റ്സിന്‍റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്; അപേക്ഷിക്കാം
നെസ്റ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം