എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം നാളെ ; ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം ഈ മാസം

Web Desk   | Asianet News
Published : Jul 15, 2020, 06:57 PM ISTUpdated : Jul 15, 2020, 07:00 PM IST
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം നാളെ ; ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം ഈ മാസം

Synopsis

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയ .  കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളത്താണ്.  114 സ്കൂളുകൾക്ക് 100 ശതമാനം  വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു