ഡിഫെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈയ്ഡ് സയന്‍സസ്; അവസരങ്ങള്‍

Web Desk   | Asianet News
Published : Feb 09, 2021, 02:35 PM IST
ഡിഫെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈയ്ഡ് സയന്‍സസ്; അവസരങ്ങള്‍

Synopsis

റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നീ തസ്തികളിലാണ് അവസരം. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.   

ദില്ലി: ഡിഫെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈയ്ഡ് സയന്‍സസില്‍ 13 അവസരം. റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നീ തസ്തികളിലാണ് അവസരം. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 

ജൂനിയര്‍ റിസര്‍ച്ച് ഫെലോ-2. ലൈഫ് സയന്‍സസ്/ ഹ്യൂമന്‍ ഫിസിയോളജി/ ബയോകെമിസ്ട്രി/ ബയോമെഡിക്കല്‍ സയന്‍സസ്/ ബയോടെക്‌നോളജി/ ബയോഫിസിക്സ്/ മോളിക്യുലാര്‍ ബയോളജി/ സുവോളജി/ ബയോഇന്‍ഫോമാറ്റിക്സ്/ ജെനറ്റിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സില്‍ ബിരുദാനന്തരബിരുദം (എം.ഇ./എം.ടെക്.) യോ​ഗ്യത.  28 വയസ്സ് പ്രായപരിധി. 

റിസര്‍ച്ച് അസോസിയേറ്റ്-1 ഹ്യൂമന്‍ ഫിസിയോളജി പിഎച്ച്.ഡി. അല്ലെങ്കില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് എം.ഇ./ എം.ടെക്കും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും യോഗ്യത. 35 വയസ്സ് പ്രായപരിധി. 

വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി hrd@dipas.drdo.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 11. വിശദവിവരങ്ങള്‍ക്കായി www.drdo.gov.in എന്ന വെബ്‌സൈറ്റ് കാണുക. 

PREV
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്