Bank Jobs : ബാങ്കിം​ഗ്, ബാങ്കിംഗ് ഇതര മേഖലയിൽ വൻ തൊഴിലവസരങ്ങൾ; അടുത്ത 3 വർഷത്തിനുള്ളിൽ 70,000 നിയമനങ്ങള്‍

Web Desk   | Asianet News
Published : Dec 08, 2021, 01:13 PM ISTUpdated : Dec 08, 2021, 01:37 PM IST
Bank Jobs : ബാങ്കിം​ഗ്, ബാങ്കിംഗ് ഇതര  മേഖലയിൽ വൻ തൊഴിലവസരങ്ങൾ; അടുത്ത 3 വർഷത്തിനുള്ളിൽ 70,000 നിയമനങ്ങള്‍

Synopsis

ബാങ്കിം​ഗ് രം​ഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  70,000 ഫ്രെഷേഴ്സിന് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലി: ഇൻഫർമേഷൻ ടെക്‌നോളജിയിലെ (information technology) കുതിച്ചുചാട്ടത്തിനെ തുടർന്ന്, ഇന്ത്യയിലെ നിരവധി ബാങ്കിംഗ്, നോൺ-ബാങ്ക് ഫിനാൻസ് കമ്പനികൾ (banking non banking finance company) അടുത്ത കുറച്ച് വർഷങ്ങളിൽ ആയിരക്കണക്കിന് നിയമനങ്ങള്‍ (Appointments) നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാഫിംഗ് സൊല്യൂഷൻസ് കമ്പനിയായ ടീംലീസ് സർവീസസ് പറയുന്നതനുസരിച്ച്, ബാങ്കിം​ഗ് രം​ഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  70,000 ഫ്രെഷേഴ്സിന് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. BFSI (ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ്) മേഖലയിലെ എൻട്രി ലെവൽ ജോലികളിൽ ഏകദേശം 25% പുതിയ നിയമനങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടെക് മേഖലയിലെ വർദ്ധിച്ചുവരുന്ന ശമ്പളവും റിയൽ എസ്റ്റേറ്റ് മേഖലയിലെ വീണ്ടെടുക്കലും BFSI മേഖലയെ മികച്ച രീതിയിൽ സ്വാധീനിക്കുന്നതായി  ടീംലീസ് സർവീസസിലെ മേധാവി  അമിത് വധേര പറഞ്ഞു. ഈ വളർച്ച ബി‌എഫ്‌എസ്‌ഐ മേഖലയിൽ അതിന്റെ സ്വാധീനം ചെലുത്തുന്നുവെന്നും നിരവധി പുതിയ നിയമനങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വധേര ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഈ മേഖലയിലെ നിയമനത്തിൽ 25% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ പുതിയ ഉദ്യോ​ഗാർത്ഥികളെ നിയമിക്കുന്നതിനായി കമ്പനികൾ നൈപുണ്യ വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് അടുത്ത ആറ് മാസത്തിനുള്ളിൽ 2,500 പേരെ നിയമിക്കാൻ പദ്ധതിയിടുന്നു. അടുത്ത 2 വർഷത്തിനുള്ളിൽ 200,000 ഗ്രാമങ്ങളിലെത്താനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഗ്രൂപ്പിന് ഗ്രൂപ്പ്  5,000 പേരെ നിയമിക്കാൻ പദ്ധതിയുണ്ട്. ഐസിഐസിഐ ഹോം ഫിനാൻസ് 600 ജീവനക്കാരെ നിയമിക്കാൻ ലക്ഷ്യമിടുന്നു, അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്കും കോവിഡിന് മുമ്പുള്ള തലത്തിലേക്ക് നിയമനം പുനരാരംഭിച്ചിട്ടുണ്ട്.

വളർച്ചാ പദ്ധതികൾക്ക് അനുസൃതമായി വിൽപ്പന, വായ്പ, ശേഖരണം, പിന്തുണ തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുകയാണെന്ന് ലക്ഷ്യമെന്ന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വൈഎസ് ചക്രവർത്തി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഹോം ലോണുകൾ, അംഗീകൃത പ്രോജക്റ്റ് ഫിനാൻസ്, ക്രോസ്-സെൽ വെർട്ടിക്കൽസ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളിലുടനീളം പുതിയ റിക്രൂട്ട്‌മെന്റുകളെ ചേർക്കാനാണ് തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം വികസിപ്പിക്കാനും അവിടത്തെ ഉപഭോക്താക്കളുടെ സ്വീകരിക്കാനും സഹായിക്കുന്ന രീതിയിലാണ് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ തുടർന്ന് ഈ മേഖലയിലെ നിയമനം നിലച്ചിരുന്നു.  
 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം