കു​ഗ്രാമത്തിൽനിന്ന് മെറ്റയിലെ ഉയർന്ന സ്ഥാനത്തേക്കുള്ള വളർച്ച; ആരെയും അമ്പരപ്പിക്കുന്ന വിഭിയുടെ ജീവിതം!

Published : Sep 09, 2023, 04:31 PM ISTUpdated : Sep 09, 2023, 05:57 PM IST
കു​ഗ്രാമത്തിൽനിന്ന് മെറ്റയിലെ ഉയർന്ന സ്ഥാനത്തേക്കുള്ള വളർച്ച; ആരെയും അമ്പരപ്പിക്കുന്ന വിഭിയുടെ ജീവിതം!

Synopsis

ഒടുവിൽ വിഭി നോർത്ത് കരോലിന സർവകലാശാലയിൽ ചേർന്നു. പഠിക്കുന്ന കാലത്ത് തന്റെ പഠനവും പാർട്ട് ടൈം ജോലികളും ജോലികളും ഒരുമിച്ച് കൊണ്ടുപോയി. ബിരുദാനന്തര ബിരുദ പഠനകാലത്ത് 200-ലധികം കമ്പനികളിൽ വിഭി ജോലിക്കായി അപേക്ഷിച്ചു.

ദില്ലി: ഉത്തർപ്രദേശിലെ ചെറിയ കു​ഗ്രാമത്തിൽ നിന്ന് മെറ്റയുടെ പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ സ്ഥാനം വരെയെത്തിയ ഇന്ത്യക്കാരി വിഭി കാന്തിന്റെ ജീവിതം വലിയ ജീവിതം സ്വപ്നം കാണുന്നവർക്ക് എന്നും പ്രചോദനമാണ്. ജീവിതത്തിന് മുന്നിൽ വിലങ്ങുതടിയാകുമെന്ന് കരുതിയ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് വിഭി താൻ ആ​ഗ്രഹിച്ച ഇടത്തേക്ക് പടവെട്ടിയെത്തിയത്.  കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു വിഭിയുടെ അക്കാദമിക്, പ്രൊഫഷണൽ ജീവിതം. ഉത്തർപ്രദേശിലെ ചെറുപട്ടണത്തിലാണ് വിഭി വളർന്നത്. എന്നാൽ, ചെറുപ്പം മുതലേ ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും അസാമാന്യ താൽപര്യവും കഴിവും പ്രകടിപ്പിച്ചു. പിന്നീട് അലഹബാദിലെ MNNIT-യിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിന് പഠിക്കാൻ തീരുമാനിച്ചു. ഇലക്ട്രിക്കൽ എൻജിനീയറായ പിതാവായാരുന്നു വിഭിയുടെ റോൾ മോഡൽ. 

2009ൽ എൻഐടിയിൽ നിന്ന് ബിരുദം നേടിയയുടനെ പ്രൊഫഷണൽ ജീവിതത്തിലേക്ക് തിരിഞ്ഞു. അസൈൻമെന്റുകൾക്കായി നിരവധി തവണ യുഎസിലേക്ക് പോകേണ്ടി വന്നു. ഈ സമയത്താണ് യുഎസിൽ നിന്ന് എംബിഎ എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം നടപ്പാക്കൽ അത്ര എളുപ്പമായിരുന്നില്ല. അതേസമയം, അമേരിക്കയിലേക്കുള്ള യാത്ര വിഭിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ലോകം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയമായിരുന്നുവത്. യു‌എസ്‌എയിൽ, കാർണഗീ മെലോൺ സർവകലാശാലയിൽ നിന്നും നോർത്ത് കരോലിന സർവകലാശാലയിൽ നിന്നും വിഭിക്ക് ഓഫർ ലഭിച്ചു. കാർണഗീ മെലോൺ യൂണിവേഴ്സിറ്റി ചെറിയ സ്കോളർഷിപ്പ് വാഗ്ദാനത്തോടെയായിരുന്നു കോഴ്സിന് ക്ഷണിച്ചത്.  എന്നാൽ പഠനത്തിന്റെ ബാക്കി തുക അടയ്‌ക്കാൻ സഹായിക്കുന്ന വായ്പാ വ്യവസ്ഥയുണ്ടായിരുന്നില്ല. നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ സ്‌കോളർഷിപ്പ് ഇല്ലായിരുന്നുവെങ്കിലും ഉയർന്ന പലിശയിൽ വായ്പാ വാ​ഗ്ദാനമുണ്ടായിരുന്നു. 


ഒടുവിൽ വിഭി നോർത്ത് കരോലിന സർവകലാശാലയിൽ ചേർന്നു. പഠിക്കുന്ന കാലത്ത് തന്റെ പഠനവും പാർട്ട് ടൈം ജോലികളും ജോലികളും ഒരുമിച്ച് കൊണ്ടുപോയി. ബിരുദാനന്തര ബിരുദ പഠനകാലത്ത് 200-ലധികം കമ്പനികളിൽ വിഭി ജോലിക്കായി അപേക്ഷിച്ചു. ലോകമാകെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടുണ്ടായിരുന്നില്ല. യുഎസിൽ താമസിക്കണമെങ്കിൽ ജോലി ലഭിക്കണമെന്നും അല്ലെങ്കിൽ ജോലിയൊന്നും കൂടാതെ വലിയ ബാധ്യതയുമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്നും ഭയന്നു. രണ്ട് വർഷത്തെ നിരന്തര ശ്രമത്തിന് ശേഷം ആമസോണിൽ നിന്ന് അഭിമുഖത്തിനായി ക്ഷണം വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയമായിരുന്നു അത്. വിമാനക്കൂലി വരെ കടം വാങ്ങി അഭിമുഖത്തിന് പുറപ്പെട്ടു. വിഭിയുടെ സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. ആമസോണിൽ നിന്ന് ജോലിക്കായി ഓഫർ വന്നു. 

Read More.... 1200 കോടിയുടെ പെട്രോ കെമിക്കല്‍ പാര്‍ക്ക്; രണ്ടാമത്തെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചെന്ന് മന്ത്രി

വിഭിയുടെ ജീവിത്തിലെ ടേണിങ് പോയിന്റായിരുന്നു ആമസോണിലെ ജോലി. ജോലിയിൽ ചേർന്ന് അധികം വൈകാതെ ആമസോണിൽ സീനിയർ പ്രൊഡക്റ്റ് മാനേജരായി മാറി. ആമസോണിലെ മിന്നുന്ന പ്രകടനമാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലെത്തിച്ചത്. മെറ്റയിൽ ന്യൂസ് ഫീഡ് (മെഷീൻ ലേണിംഗ്) റാങ്കിംഗ് പ്രോഡക്റ്റ് മാനേജർ എന്ന നിലയിൽ നിന്ന് പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടറായി ഉയർന്നു. ഇന്ന്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രൈവസി, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ ലോകത്തെ തന്നെ മികച്ച വിദഗ്ധരിൽ ഒരാളാണ് വിഭി. പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന് ലോകത്തിലെ ഏറ്റവും വലിയ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനികളിലൊന്നിൽസുപ്രധാന സ്ഥാനത്തെത്തുത എന്നത് ചെറിയ കാര്യമല്ലെന്ന് വിഭിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു