ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക് പോളിമേഴ്‌സ് ഇന്റസ്ട്രീസ് 20 കോടിയോളം രൂപ നിക്ഷേപമുള്ള യൂണിറ്റാണ്

തിരുവനന്തപുരം: പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ സുപ്രധാന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ഇന്ന് ഉദ്ഘാടനം ചെയ്തതായും മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

'പ്രവര്‍ത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക് പോളിമേഴ്‌സ് ഇന്റസ്ട്രീസ് 20 കോടിയോളം രൂപ നിക്ഷേപമുള്ള യൂണിറ്റാണ്. മുപ്പത് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം മെഥനോള്‍ ഉപയോഗിച്ച് ഫോര്‍മാള്‍ഡിഹൈഡ് നിര്‍മ്മിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു.' പെയിന്റ് കമ്പനികള്‍ക്കും പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്കുമാവശ്യമായ ഫോര്‍മാള്‍ഡിഹൈഡ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. 

'1200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ ഇതിനോടകം 17 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് മുന്നേ തന്നെ യൂണിറ്റുകളുടെ പ്രവര്‍ത്തനമാരംഭിച്ചുവെന്നത് കേരളത്തിലേക്ക് നിക്ഷേപകര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്.' 481 ഏക്കറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവിന്റെ കുറിപ്പ്: ''കൊച്ചിയുടെ അഭിമാന പദ്ധതികളിലൊന്നായ പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ സുപ്രധാന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ഇന്ന് ഉദ്ഘാടനം ചെയ്തതായും മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും അറിയിക്കുകയാണ്. ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക് പോളിമേഴ്‌സ് ഇന്റസ്ട്രീസ് 20 കോടിയോളം രൂപ നിക്ഷേപമുള്ള യൂണിറ്റാണ്. മുപ്പത് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം മെഥനോള്‍ ഉപയോഗിച്ച് ഫോര്‍മാള്‍ഡിഹൈഡ് നിര്‍മ്മിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു. പെയിന്റ് കമ്പനികള്‍ക്കും പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്കുമാവശ്യമായ ഫോര്‍മാള്‍ഡിഹൈഡ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കും.''

''1200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ ഇതിനോടകം 17 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് മുന്നെ തന്നെ യൂണിറ്റുകളുടെ പ്രവര്‍ത്തനമാരംഭിച്ചുവെന്നത് കേരളത്തിലേക്ക് നിക്ഷേപകര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്. 481 ഏക്കറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നെ തന്നെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ അമ്പലമുകളിലാരംഭിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കില്‍ കൊച്ചി ബിപിസിഎല്‍ റിഫൈനറിയിലെ പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ ലഭ്യമാകും. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഗെയില്‍ പൈപ്പ് ലൈനിന്റെ സാന്നിധ്യം, അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ പാര്‍ക്കില്‍ ലഭ്യമാക്കുന്നുണ്ട്. തടസ്സമില്ലാത്ത ലോജിസ്റ്റിക് ക്രമീകരണവും വെയര്‍ഹൗസിംഗ് & ട്രേഡിംഗ് ഹബ് എന്നിവയും ഈ ബൃഹത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്. കേരളത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ ഉത്തേജനം സാധ്യമാക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴില്‍ അവസരങ്ങളും പ്രതീക്ഷിക്കുന്നു.'' 

വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴപ്പെയ്ത്ത്, സുപ്രധാന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്!

YouTube video player