എംജി സർവകലാശാല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Web Desk   | Asianet News
Published : Mar 26, 2021, 08:45 AM IST
എംജി സർവകലാശാല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Synopsis

ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ നീട്ടുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

കോട്ടയം: എംജി സർവകലാശല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ നീട്ടുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാലാം സെമസ്റ്റർ എം.എഡ് ( 2 വർഷ കോഴ്സ് – 2018 അഡ്മിഷൻ റഗുലർ/ 2017, 2016 അഡ്മിഷൻസ് സപ്ലിമെന്ററി & 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് ), ഒക്ടോബർ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓൺലൈൻ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് നീട്ടി.

PREV
click me!

Recommended Stories

കിറ്റ്‌സിൽ എംബിഎ കോഴ്സിലേക്കുള്ള അഭിമുഖം ഏപ്രിൽ 18ന്
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ; പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാണ്