Gender Neutral Uniform : പത്ത് വര്‍ഷമായി ഞങ്ങളുടെ സ്കൂളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം; എംഎം മണി

Web Desk   | Asianet News
Published : Dec 17, 2021, 09:02 AM ISTUpdated : Dec 17, 2021, 09:20 AM IST
Gender Neutral Uniform : പത്ത് വര്‍ഷമായി ഞങ്ങളുടെ സ്കൂളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം; എംഎം മണി

Synopsis

പത്ത് വർഷത്തിലധികമായി ആൺപെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോ​ഗിക്കുന്നതെന്ന് എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോം (Gender Neutral Uniform) തന്റെ ​ഗ്രാമത്തിലെ സ്കൂളിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി (MLA M M Mani). 2010 ൽ നിലവിൽ‌ വന്ന ​ഗാന്ധിജി ഇം​ഗ്ലീഷ് മീഡിയം ​ഗവൺമെന്റ് ഹൈസ്കൂളിലാണ് പത്ത് വർഷത്തിലധികമായി ആൺപെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോ​ഗിക്കുന്നതെന്ന് എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ ഉള്ളത്. 

ഫേസ്ബുക്ക് കുറിപ്പ്
എന്റെ മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമം. അവിടെ സർക്കാർ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്കൂൾ. #ഗാന്ധിജി_ഇംഗ്ലീഷ്_മീഡിയം_ഗവ_ഹൈസ്കൂൾ.  2010 ൽ നിലവിൽ വന്നു.11 വർഷം കൊണ്ട് 1800 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്കൂൾ നിലവിൽ വന്നത് മുതൽ ആൺ - പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy.

 

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു