Admission : മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: മത്സര പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Web Desk   | Asianet News
Published : Feb 19, 2022, 09:05 AM ISTUpdated : Feb 19, 2022, 12:44 PM IST
Admission :  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: മത്സര പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Synopsis

പഠനത്തില്‍ സമര്‍ത്ഥരായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. 

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന (Model Residential School) സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 (Academic Year) അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്കു പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

പഠനത്തില്‍ സമര്‍ത്ഥരായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തതിന് പട്ടിക വര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക, ചോലനായ്ക, കുറുമ്പര്‍) വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിക്കുന്ന  വിശദവിവരങ്ങളും അപേക്ഷാഫോറങ്ങളും വിവിധ ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, മൂവാറ്റുപുഴ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം നടത്തിവരുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ ഉളളടക്കം ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2021-22 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 10-നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ, സീനിയര്‍ സൂപ്രണ്ട് മോഡല്‍ റസിഡന്‍സഷ്യല്‍ സ്‌കൂള്‍, ആലൂവ, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ പ്രൊമോട്ടര്‍മാര്‍ മുഖേനയോ ലഭിക്കേണ്ടതാണ്. പൂര്‍ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും. 

ശ്രം മെഗാ തൊഴില്‍മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ വികസന സമിതി  എന്നിവ സംയുക്തമായി കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിക്കുന്ന  'ശ്രം 2022' മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം  ഫെബ്രുവരി 19 രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ തുറമുഖം മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ