
ദില്ലി: വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്കുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു കാറ്റഗറികളിലായാണ് വിജ്ഞാപനം. ശമ്പളം: 5200-20200 രൂപ.
സ്റ്റാഫ് സെക്ഷൻ കമ്മീഷൻ്റെ https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. അപേക്ഷ ഫീസ് 100 രൂപ. സ്ത്രീകൾ, സംവരണ വിഭാഗക്കാർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല. പ്രായ പരിധി:18-25, 18-27. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. ഓൺലൈൻ പരീക്ഷയാണ് ആദ്യ ഘട്ടം. രണ്ടാമത്തേത് എഴുത്തു പരീക്ഷയാണ് മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളായ ജില്ലകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം,എറണാകുളം,തൃശൂർ, കണ്ണൂർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മാർച്ച് 21.