NIA Recruitment : നാഷണൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ 67 ഒഴിവുകൾ

Web Desk   | Asianet News
Published : Mar 21, 2022, 03:19 PM IST
NIA Recruitment :  നാഷണൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ 67 ഒഴിവുകൾ

Synopsis

പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ദില്ലി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (National Investigation Agenct Recruitment) (എൻഐഎ) 67 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റായ nia.gov.in വഴി അപേക്ഷിക്കാം. പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

NIA റിക്രൂട്ട്‌മെന്റ് 2022: ഒഴിവ് വിശദാംശങ്ങൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
ആകെ ഒഴിവുകൾ: 43 

ഹെഡ് കോൺസ്റ്റബിൾ:
ആകെ ഒഴിവുകൾ: 24 

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. ഹെഡ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥി ബോർഡ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുറഞ്ഞത് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലഖ്നൗ, ജമ്മു, കൊച്ചി, കൊൽക്കത്ത, റായ്പൂർ, ജമ്മു, ചണ്ഡീഗഡ്, ഇംഫാൽ, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ജയ്പൂർ, പട്ന, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും നിയമനം ല​ഭിക്കുക.  SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi- 110003  എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. 


 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു