ദേശീയ യുവജന ദിനം: സംസ്ഥാന യുവജന കമ്മീഷന്റെ ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം

Web Desk   | Asianet News
Published : Dec 28, 2020, 09:10 AM IST
ദേശീയ യുവജന ദിനം: സംസ്ഥാന യുവജന കമ്മീഷന്റെ ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം

Synopsis

 ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 12ന് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ  ബയോഡേറ്റ സഹിതം കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ  youthday2020@gmail.com എന്ന ഇ-മെയിലിലോ 31 ന് 5 മണിക്കകം അപേക്ഷിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഫോൺ: 0471 2308630, 8086987262.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍