നെടുമങ്ങാട്‌ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Published : Mar 23, 2026, 04:06 PM IST
apply now

Synopsis

പൊതുവിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ്‌ ട്രേഡുകളിലേക്ക് (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) പഠിക്കാൻ അവസരം.

തിരുവനന്തപുരം: എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 90 സീറ്റിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ 6 വരെ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ്‌ ട്രേഡുകളിലേക്ക് (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) പഠിക്കാൻ അവസരം. 

www.polyadmission.org/ths ലൂടെ കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, പിൻ കോഡ്, മൊബൈൽഫോൺ നമ്പർ, ആധാർ നമ്പർ, ജനന തീയതി, നാഷണലിറ്റിയും, ജില്ലയും, സംവരണ/ ഭിന്നശേഷിവിവരങ്ങളും, വിദ്യാഭ്യാസയോഗ്യത (ഏഴാം ക്ലാസ് – സി.ബി.എസ്.ഇ/ പൊതുവിദ്യാഭ്യാസം/ ഐ.സി.എസ്.ഇ., ഓപ്പൺ സ്‌കൂൾ, മറ്റും, ജയിച്ച വർഷം, എത്രാമത്തെ അവസരത്തിൽ പാസ്സായി) എന്നിവ നൽകി ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.

 

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല