NEET exam topper| ഹോബികളൊന്നും മാറ്റിവെച്ചില്ല, അത് പഠനത്തെ കൂടുതല്‍ ഏകാഗ്രമാക്കി; തന്മയ് ​ഗുപ്ത

By Web TeamFirst Published Nov 4, 2021, 2:29 PM IST
Highlights

ഒരു ദിവസം നാലുമുതൽ അഞ്ച് മണിക്കൂർ വരെ പഠിച്ചു. പഠനത്തൊടൊപ്പം തന്നെ മറ്റ് വിനോദങ്ങളും ഹോബികളും മാറ്റിവെച്ചില്ല. അവയും തുടർന്നു. ഹോബികൾ തുടർന്നാൽ പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും ഉണ്ടാകുമെന്ന് തന്മയ് പറയുന്നു. 
 


ദില്ലി: 2021 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) (NEET Exam 2021) മുഴുവൻ മാർക്കും നേടി മൂന്ന് വിദ്യാർത്ഥികളാണ് ഒന്നാം റാങ്ക് പങ്കിട്ടത്. അതിലാരാളാണ് തന്മയ് ​ഗുപ്ത (Tanmay Gupta) മൃണാൾ കുറ്റേരി, കാർത്തിക  നായർ എന്നിവരാണ് മറ്റ് രണ്ട് പേർ. ഹോബികൾ മാറ്റിവെക്കാതിരുന്നത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമായി എന്നാണ് ഈ വിദ്യാർത്ഥിയുടെ വാക്കുകൾ. ആകെ മാർക്കായ 720 മാർക്കും തന്മയ് നേടിയിരുന്നു. 11ാം ക്ലാസു മുതലാണ് പരീക്ഷക്കായി തയ്യാറെടുപ്പുകൾ ആരംഭിച്ചതെന്ന് തന്മയ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസം നാലുമുതൽ അഞ്ച് മണിക്കൂർ വരെ പഠിച്ചു. പഠനത്തൊടൊപ്പം തന്നെ മറ്റ് വിനോദങ്ങളും ഹോബികളും മാറ്റിവെച്ചില്ല. അവയും തുടർന്നു. ഹോബികൾ തുടർന്നാൽ പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും ഉണ്ടാകുമെന്ന് തന്മയ് പറയുന്നു. 

"ഞാൻ ദേശീയ തലത്തിൽ നീന്തലിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ച പഠനം വളരെ പ്രധാനമാണ്. എന്റെ മാതാപിതാക്കൾ എന്നെ വളരെയധികം പിന്തുണച്ചു. ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ അവർ പതിവായി എന്നെ സന്ദർശിച്ചിരുന്നു," തന്മയ് പറഞ്ഞു. സ്‌പോർട്‌സ് ആയാലും പഠനമായാലും  വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടായിരുന്നുവെന്ന് തന്മയ്‍യുടെ അച്ഛൻ ഡോ അക്ഷയ് ഗുപ്ത പറഞ്ഞു. പത്താം ക്ലാസിൽ കണക്കിന് 100 മാർക്ക് നേടിയിരുന്നു. നല്ല കോളേജുകൾ നേടാനും ഓൾ ഇന്ത്യ ക്വോട്ടയ്‌ക്കുമായി അദ്ദേഹം ഡൽഹിയിലേക്ക് പോയി. അവൻ 700 സ്കോർ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു."

തൻമയ്‍യുടെ അമ്മ ഡോ. ശിവാലി ഗുപ്ത പറഞ്ഞു, തൻമയ്ക്ക് രണ്ട് ഗുണങ്ങളുണ്ടായിരുന്നു. ഒന്ന് അവൻ ഒരു പ്രത്യേക കാര്യം ലക്ഷ്യം വെക്കുകയും എന്ത് വിലകൊടുത്തും അത് പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു. രണ്ടാമത്തേത്. സ്ഥിരതയും ശ്രദ്ധയും. ഞങ്ങൾ അവനെക്കുറിച്ച് ശരിക്കും അഭിമാനിക്കുന്നു." തിങ്കളാഴ്ചയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ)  നീറ്റ് 2021 ന്റെ ഫലം  ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്.  വെബ്‌സൈറ്റ് കണക്ക് അനുസരിച്ച്, 2021 ൽ 1544275 വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 2020 നെ അപേക്ഷിച്ച് 95.63 ശതമാനം വർദ്ധനവ് (1366945 വിദ്യാർത്ഥികൾ).
 

click me!