സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി; ടേം-എൻഡ് പരീക്ഷകൾ; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

Web Desk   | Asianet News
Published : Jul 26, 2021, 02:22 PM IST
സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി; ടേം-എൻഡ് പരീക്ഷകൾ; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

Synopsis

 ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. 

ദില്ലി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എൻഡ് പരീക്ഷകൾ നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു