സ്വപ്നജോലി സ്വന്തമാക്കാം; തലസ്ഥാന നഗരിയിൽ വരുന്നൂ വമ്പൻ ജോബ് ഫെയർ! നിരവധി ഒഴിവുകൾ, അവസരം 4 ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികൾക്ക്

Published : Jan 10, 2026, 03:20 PM IST
Job Fair

Synopsis

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയിൽ ഐടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ തുടങ്ങിയ വിവിധ മേഖലകളിലായി നിരവധി ഒഴിവുകളുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല 'നിയുക്തി മെഗാ തൊഴിൽ മേള 2025-26' പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.

എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി
'രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ വ്യത്യസ്ത സ്കോറുകൾ'; നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ