എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് മാറ്റമില്ല; മാർ​ഗ നിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും

By Web TeamFirst Published Dec 19, 2020, 1:57 PM IST
Highlights

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.


തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മുടക്കമില്ലാതെ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.

സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് എല്‍.എസ്.എസ്./ യു.എസ്.എസ്. പരീക്ഷ നടത്തുന്നത്. 80 മാര്‍ക്കിലാണ് എല്‍.എസ്.എസ്. പരീക്ഷ. 48 മാര്‍ക്ക് നേടുന്നവരാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്നത്. യു.എസ്.എസ്. പരീക്ഷ 90 മാര്‍ക്കിനാണ്. 70 ശതമാനം സ്‌കോര്‍ ചെയ്താല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

click me!