സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല 

Published : May 02, 2025, 10:58 AM ISTUpdated : May 02, 2025, 01:33 PM IST
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല 

Synopsis

റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ 

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in  എന്നിവ സന്ദർശിക്കാം.   

 

 

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം