നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

By Web TeamFirst Published Jan 3, 2021, 8:39 AM IST
Highlights

അർഹരായ സംരഭകർക്കു  തത്സമയം  വായ്പ  അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. 

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി  (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ  നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റനർ ഫോർ മാനേജ്മെന്റ്  ഡെവലപ്‌മെന്റ്  എന്നിവരുടെ സഹകരണത്തോടെ  ജനുവരി 8 ന്  രാവിലെ 10  മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത്  രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു  തത്സമയം  വായ്പ  അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. 
 
സംരഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് ആയ  www.norkaroots.org  ൽ  NDPREM ഫീൽഡിൽ ആവശ്യ രേഖകളായ  പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുൻകൂർ പേര്  രജിസ്റ്റർ ചെയ്യണം.  ഇതോടൊപ്പം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2  വർഷം  വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ്  എന്നിവയുടെ അസലും, പകർപ്പും, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.
  
കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ  സേവനം), കൊല്ലം (04742791373) എന്നീ  നമ്പറുകളിലും ബന്ധപ്പെടാം.

click me!