സർവ്വകലാശാലകളിലെ അനദ്ധ്യാപക തസ്തികകൾ; വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‍സി തീരുമാനം

By Web TeamFirst Published Feb 18, 2021, 12:12 PM IST
Highlights

2020 നവംബർ 11 ന് ഈ അനദ്ധ്യാപക തസ്തികകളിലേയ്ക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്കെയിൽ, നിയമനരീതി എന്നിവ നിർണ്ണയിച്ച് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ വിവിധ അനദ്ധ്യാപക തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. ഓഫീസ് അറ്റൻഡന്റ്, യൂണിവേഴ്സിറ്റി ലൈബ്രറിയൻ, പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), യൂണിവേഴ്സിറ്റി എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ), ഓവർസീയർ ഗ്രേഡ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ (എൻ.എസ്.എസ്.), സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ), ബസ് കണ്ടക്ടർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ 16 തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 

2020 നവംബർ 11 ന് ഈ അനദ്ധ്യാപക തസ്തികകളിലേയ്ക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്കെയിൽ, നിയമനരീതി എന്നിവ നിർണ്ണയിച്ച് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെത്തുടർന്നാണ് കമ്മിഷന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ സർവ്വകലാശാലകളിലെ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിൽ നിലവിൽ പി.എസ്.സി. നിയമനശിപാർശ നടത്തിക്കൊണ്ടിരിക്കുകയാണ്.

click me!