ഒമാന്‍, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളിലേക്ക് സൗജന്യ റിക്രൂട്ട്‍മെന്‍റ്

Published : Apr 13, 2023, 04:51 PM IST
ഒമാന്‍, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളിലേക്ക് സൗജന്യ റിക്രൂട്ട്‍മെന്‍റ്

Synopsis

ഒഡെപെക്ക് മുഖേന ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്‍റ്. 

ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‍മെന്‍റ് കമ്പനിയിലേക്കുള്ള ഒഴിവുകൾ (പുരുഷൻമാർ മാത്രം)

പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

ഒഴിവുകള്‍ ചുവടെ

  • മെയിന്‍റനൻസ് എൻജീനിയർ (ശമ്പളം OMR 400 - 600) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
  • ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 - 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും.
  • സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 - 500) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
  • മെഷീൻ ഓപ്പറേറ്റേഴ്സ് (ശമ്പളം OMR 250 - 450) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
  • കംപ്രക്ഷൻ മൗൾഡിംഗ് - ഇൻ ചാർജ് (ശമ്പളം OMR 250 - 450) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ITI /ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും.
  • സെയിൽസ് എക്സിക്യൂട്ടീവ് (ശമ്പളം OMR 300 - 500) ബിരുദവും. FMCC യിൽ 4-5 വര്‍ഷത്തെ പരിചയവും.


യു.എ.ഇ ലേക്ക് ഹൗസ്കീപ്പിംഗ് സ്റ്റാഫ് (വനിതകൾ മാത്രം)

വിദ്യാഭ്യാസ യോഗ്യത - എസ്. എ സ്.എൽ.സി. പ്രായപരിധി 35 വയസ്. ശമ്പളം - 1000 ദീർഹം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭി കാമ്യം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോ ഗാർത്ഥികൾ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്. എൽ.സി എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

ബഹ് റിനിലേക്ക് വീട്ടുജോലിക്കാർ, കുക്ക്, ഡ്രൈവർ 

വിവിധ സ്ഥലങ്ങളിലേക്ക് വീട്ടുജോലിക്കാർ (വനിത), ബഹ് റിനിലെ സ്വകാര്യ കമ്പനി വഴി ഡ്രൈവർ (പുരുഷൻ), കുക്ക് (വനിത) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. മാസശമ്പളം 100-150 ബഹ്റിൻ ദിനാർ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപായി gcc@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്.

തസ്തികകളുടെ വിശദാംശങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ 0471-2329440/41/42/7736496574

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം