ജെഇഇ പരീക്ഷയിലെ 367ാം റാങ്ക്; ചേരിയിൽ നിന്നുംഐഐടിയിൽ പഠിക്കാനൊരുങ്ങി മനോജ് കുമാർ; പ്രചോദനം ഈ ജീവിതം

By Web TeamFirst Published Oct 18, 2021, 4:34 PM IST
Highlights

ഇലക്ട്രീഷ്യനായിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രദ്ധിച്ചിരുന്നെന്നും നാ​ഗരാജു അഭിമാനത്തോടെ കൂട്ടിച്ചേർത്തു. 
 

അനുകൂല സാഹചര്യങ്ങളിൽ വിജയം നേടുന്നവരുടെ വാർത്തകൾ സാധാരണമാണ്. എന്നാൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയത്തിലെത്തുന്നവരുടെ ജീവിതത്തെ അസാധാരണം എന്നേ വിശേഷിപ്പിക്കാൻ സാധിക്കൂ. ഈ വർഷത്തെ ജെഇഇ (JEE) പരീക്ഷയിൽ അത്തരമൊരു  വിജയം കൂടി സംഭവിച്ചിരുന്നു. തെക്കൽ ഒഡീഷയിലെ ഒരു ചേരിയിൽ നിന്നുള്ള പി മനോജ് കുമാർ (P Manoj Kumar) എന്ന വിദ്യാർത്ഥിയും ഇക്കുറി ജെഇഇ പരീക്ഷയിൽ റാങ്കോടെ ഉന്നതവിജയം നേടി. സാമ്പത്തിക പിന്നാക്ക വിഭാ​ഗത്തിൽ 367ാം റാങ്കാണ് നേടിയത്. രാജ്യത്തെ ഐഐടികളിലൊന്നിൽ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ പതിനെട്ടുകാരൻ. 

ന​ഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ  പിന്തുണ കൊണ്ടാണ് മനോജ് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി സൗജന്യമായിട്ടാണ് ഇവിടെ നിന്നും കോച്ചിം​ഗ് ലഭിച്ചത്. ഐഐടി പ്രവേശനത്തിനുള്ള സാമ്പത്തികസഹായം നൽകാമെന്നും ഈ സ്ഥാപനത്തിന്റെ ഉടമ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.  തൊട്ടടുത്തുള്ള സർക്കാർ സ്കൂളിലാണ് മകൻ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് മനോജ് കുമാറിന്റെ പിതാവ് നാ​ഗരാജു പറഞ്ഞു. മകൻ പഠിക്കാൻ മിടുക്കനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രീഷ്യനായിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രദ്ധിച്ചിരുന്നെന്നും നാ​ഗരാജു അഭിമാനത്തോടെ കൂട്ടിച്ചേർത്തു. 

മകൻ പത്താം ക്ലാസ് പാസ്സായതിന് ശേഷം സാമ്പത്തികമായി വളരെധികം ബുദ്ധിമുട്ടിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുധീർ റൗട്ടിനെ സമീപിക്കുകയും ചെയ്തു മനോജിന് സൗജന്യ പരിശീലനം നൽകാമെന്ന് സമ്മതിക്കുക മാത്രമല്ല, മികച്ച റാങ്ക് ലഭിച്ചാൽ തുടർപഠനത്തിനുളള സാമ്പത്തിക സഹായം  നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചപ്പോൾ ഓൺലാൻ പഠനം മുടങ്ങാതിരിക്കാനും ഈ മാതാപിതാക്കൾ ശ്രദ്ധിച്ചു. പ്രതിമാസ തവണ പദ്ധതിയിൽ ചേർന്നാണ് ഒരു ആൻഡ്രോയിഡ് ഫോൺ മനോജിന് വാങ്ങി നൽകിയത്. ആ ഫോണിന്റെ തിരിച്ചടവ് ഇനിയും തീർന്നിട്ടില്ലെന്നും നാ​ഗരാജു പറഞ്ഞു. തന്റെ വിജയത്തിനുള്ള പ്രചോദനമാരാണെന്ന് ചോദിച്ചാൽ മനോജ് അച്ഛൻ നാ​ഗരാജുവിനെ ചൂണ്ടിക്കാണിക്കും. അതുപോലെ തന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർക്കും. നിരവധി പേർ മനോജിന് അഭിനന്ദനം അറിയിക്കാൻ എത്തിയിരുന്നു. 

click me!