Central Bank of India| സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഒഴിവുകൾ; നവംബർ 23 മുതൽ ഡിസംബർ 17 വരെ അപേക്ഷ

By Web TeamFirst Published Nov 19, 2021, 12:46 PM IST
Highlights

115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ  എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

ദില്ലി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ (central bank of india) സ്പെഷൽ കാറ്റ​ഗറി (special category) വിഭാ​ഗത്തിൽ ഓഫീസർ ഒഴിവുകളിലേക്ക് (Officer vacancies) അപേക്ഷ ക്ഷണിച്ചു. നവംബർ 23 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. ഡിസംബർ 17 വരെ അപേക്ഷ സമർപ്പിക്കാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുെടെ ഔദ്യോ​ഗിക വെബ്സൈറ്റ് centralbankofindia.co.in വഴി അപേക്ഷിക്കാം. 115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ  എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

എഴുത്തുപരീക്ഷക്ക് 100 ചോദ്യങ്ങളാണുള്ളത്. ആകെ നൂറ് മാർക്ക് ലഭിക്കും. 60 മിനിറ്റാണ് പരീക്ഷയെഴുതാനുള്ള സമയം, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ പരീക്ഷയെഴുതാം. എസ്.റ്റി എസ് സി വിഭാ​ഗത്തിൽപെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 175 രൂപയാണ് പരീക്ഷ ഫീസ്. ജനറൽ വിഭാ​ഗത്തിൽ പെട്ടവർക്ക് 850. നവംബർ 23 ന് ആരംഭിക്കുന്ന അപേക്ഷ പ്രക്രിയകൾ ഡിസംബർ 17 ന് അവസാനിക്കും. എഴുത്തുപരീക്ഷക്കുള്ള കോൾലെറ്റർ ഡൗൺലോഡ് ചെയ്യാനുള്ള താത്ക്കാലിക തീയതി ജനുവരി 11 ആണ്.  ഓൺലൈൻ പരീക്ഷക്ക് നിശ്ചയിച്ചിരിക്കുന്ന താത്ക്കാലിക തീയതി ജനുവരി 22 ആണ്. വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാകണം ഉദ്യോ​ഗാർത്ഥികൾ അപേക്ഷ അയക്കേണ്ടത്. 

ഇക്കണോമിസ്റ്റ്-1, ഇൻകം ടാക്സ് ഓഫീസർ- 1, ഇൻഫോർമേഷൻ ടെക്നോളജി -1, ഡേറ്റ സയന്റിസ്റ്റ്-1, ക്രെഡിറ്റ് ഓഫീസർ - 10, ഡേറ്റ എഞ്ചിനീയർ -11, ഐറ്റി സെക്യൂരിറ്റി അനലിസ്റ്റ്- 1, ഐടി എസ് ഒ സി അനലിസ്റ്റ്, -2, റിസ്ക് മാനേജർ - 5, ടെക്നിക്കൽ ഓഫീസർ - 5, ഫിനാൻഷ്യൽ അനലിസ്റ്റ് - 20, ഇൻഫോർമേഷൻ ടെക്നോളജി -15, ലോ ഓഫീസർ - 20, റിസ്ക് മാനേജർ -10, സെക്യൂരിറ്റി - 3, സെക്യൂരിറ്റി - 9 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. ഇവയിൽ എസ് സി, എസ് ടി, ഒബിസി, ഇഡ്ബ്ലിയുഎസ്, ജനറൽ എന്നീ വിഭാ​ഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപ്ഡേഷൻസ് അറിയുന്നതിനായി അപേക്ഷാർത്ഥികൾ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 
 

click me!