പഠനവൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുമായി അധ്യാപകര്‍

Web Desk   | Asianet News
Published : May 29, 2020, 01:07 PM ISTUpdated : May 29, 2020, 01:26 PM IST
പഠനവൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുമായി അധ്യാപകര്‍

Synopsis

ലോക്ക് ഡൗൺ കാലം ഇവർക്കും പ്രയോജനപ്രദമാകണമെന്ന ചിന്തയിൽ നിന്നാണ് ഓൺലൈൻ ക്ലാസ്സുകൾ പരീക്ഷിക്കാൻ തീരുമാനിച്ചത്. 

കൊച്ചി: ലോക്ക് ഡൗണായതോടെ പല സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ പരീക്ഷിച്ചു തുടങ്ങി. പക്ഷേ പഠനവൈകല്യമുള്ളതും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് ഇത് ഉൾക്കൊള്ളാനാകുമോ? പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമുള്ള കുട്ടികളെയും ഓൺലൈൻ പഠനത്തിന്റെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ പുതിയ വഴികൾ തേടുകയാണ് കൊച്ചിയിലെ ഈ സ്കൂൾ. ഓട്ടിസമുള്ളവരും ഹൈപ്പർ ആക്റ്റിവിറ്റിയുള്ളവരും കാഴ്ചശക്തിയില്ലാത്ത കുട്ടികളുമാണ് ഇവിടെയുളളത്. ലോക്ക് ഡൗൺ കാലം ഇവർക്കും പ്രയോജനപ്രദമാകണമെന്ന ചിന്തയിൽ നിന്നാണ് ഓൺലൈൻ ക്ലാസ്സുകൾ പരീക്ഷിക്കാൻ തീരുമാനിച്ചത്. 

എറണാകുളത്തെ സ്മൃതി സ്കൂളിലെ അധ്യാപികയായ ആരതി തന്റെ ക്ലാസ് ആരംഭിച്ചു കൊണ്ട് പറയുന്നു. ''ആദ്യമൊക്കെ പൊരുത്തപ്പെടാൻ  കുട്ടികൾക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കുട്ടികൾ ഫോണെടുത്തെറിയുന്നു, തുടങ്ങിയ പ്രശ്നങ്ങളായിരുന്നു ആദ്യം. കുട്ടികൾ ആദ്യമൊന്നും അതിലേക്ക് നോക്കിയില്ല. ആദ്യം അഞ്ചുമിനിറ്റ്, പിന്നെ പത്തുമിനിറ്റ്, ഇപ്പോൾ അരമണിക്കൂർ വരെ ഒരു കുട്ടിയെ വച്ച് ക്ലാസെടുക്കുന്നുണ്ട്.'' രക്ഷിതാക്കളുടെ സൗകര്യപ്രകാരം രാവിലെ ഒൻപത് മണിക്ക് മുമ്പും വൈകിട്ട് നാലിന് ശേഷവുമാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. 

പഠനം രസകരമാക്കാൻ കരകൗശല വിദ്യയും ചിത്രരചനയും എല്ലാം പഠിപ്പിക്കുന്നുണ്ട്. അവരുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ അവർക്ക് മനസ്സിലാകും. ടീച്ചറാണ് പറയുന്നതെന്ന്. എന്നോട് വന്നു പറയും ഞങ്ങളെ സംബന്ധിച്ചും അതൊരു പ്രചോദനമാണ്. രക്ഷിതാക്കളിലൊരാളായ കമല മേനോൻ പറയുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാലും മാസ്കുകളും സാനിട്ടൈസറുകളും ശാരീരിക അകലവുമൊക്കെയുള്ള ഒരു ലോകവുമായി പൊരുത്തപ്പെടാൻ ഇവർക്കിനിയും സമയം വേണ്ടിവരും. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് അധ്യാപകരുടെ തീരുമാനം. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു