സ്മാർട്ട് സിറ്റിയിൽ എഞ്ചിനീയർമാർക്ക് അവസരം: സെപ്റ്റംബർ 12വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 07, 2021, 09:50 AM IST
സ്മാർട്ട് സിറ്റിയിൽ എഞ്ചിനീയർമാർക്ക് അവസരം: സെപ്റ്റംബർ 12വരെ അപേക്ഷിക്കാം

Synopsis

സ്മാർട്ട് സിറ്റിയിലെപ്രോജക്ട് ഇംപ്ലിമെന്റേഷൻ വിഭാഗത്തിൽ വിവിധ ഒഴിവുകൾ. ഒഴിവുള്ള തസ്തികയിലേക്ക് കരാർ നിയമനത്തിനായി ഇപ്പൊൾ അപേക്ഷിക്കാം.

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയിലെപ്രോജക്ട് ഇംപ്ലിമെന്റേഷൻ വിഭാഗത്തിൽ വിവിധ ഒഴിവുകൾ. ഒഴിവുള്ള തസ്തികയിലേക്ക് കരാർ നിയമനത്തിനായി ഇപ്പൊൾ അപേക്ഷിക്കാം.

സ്ട്രക്ചറൽ എഞ്ചിനീയർ (ഒരു ഒഴിവ്) യോഗ്യത: M. Tech (സ്ട്രക്ചറൽ എഞ്ചിനീയറിംഗ്).  പ്രവർത്തിപരിചയം: 3 വർഷം. പ്രായം: 35 വയസ് വരെ. പ്രതിമാസശമ്പളം: 40,000 രൂപ. 

സീനിയർ സൈറ്റ് എഞ്ചിനീയർ (സിവിൽ) – 2 ഒഴിവുകൾ. യോഗ്യത: B. Tech(സിവിൽ എഞ്ചിനീയറിങ്) /ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിങ്). പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ). പ്രായപരിധി 35 വയസ്. പ്രതിമാസശമ്പളം: 40,000 രൂപ.

സീനിയർ സൈറ്റ് എഞ്ചിനീയർ. (ഇലക്ട്രിക്കൽ) ഒരൊഴിവ്. യോഗ്യത: B. Tech( ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) / ഡിപ്ലോമ (ഇലക്ട്രിക്കൽ
എഞ്ചിനീയറിങ്). പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ). പ്രായപരിധി: 35 വയസ്പ്ര. തിമാസശമ്പളം: 40,000 രൂപ

സീനിയർ സൈറ്റ് എഞ്ചിനീയർ (എംഇപി) ഒഴിവ്: 1. യോഗ്യത: B. Tech( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ്) / ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിങ്). പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ). പ്രായപരിധി: 35 വയസ്സ്. മാസശമ്പളം: 40,000 രൂപ

ക്വാളിറ്റി സർവേയർ (2ഒഴിവുകൾ). യോഗ്യത: B. Tech(സിവിൽ എഞ്ചിനീയറിങ്) /ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്). പരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ). പ്രായപരിധി: 35 വയസ്സ്ശ. മ്പളം: 40,000 രൂപ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി സെപ്റ്റംബർ 12. വിശദവിവരങ്ങൾ ലിങ്കിൽ https://recruitopen.com/cmd/cmd3.html.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം