ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ഡി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗൂഗിള്‍ കരിയേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഗൂഗിളിന്‍റെ പുതിയ റിസർച്ച് പ്രോജക്റ്റുകളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് അവസരം. 2026-ലെ സ്റ്റുഡന്റ് റിസർച്ചർ ഇന്റേൺഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കുള്ള അപേക്ഷ പ്രക്രിയ ഗൂഗിൾ ആരംഭിച്ചു. ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ഡി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗൂഗിള്‍ കരിയേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, എക്കണോമിക്സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ കരിയർ വെബ്സൈറ്റ് https://www.google.com/about/careers/applications/jobs/results/93865849051325126-student-researcher-2026 സന്ദര്‍ശിക്കുക.