മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം

Web Desk   | Asianet News
Published : Oct 14, 2021, 03:30 PM IST
മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം

Synopsis

വിവിധ കാരണങ്ങളാള്‍ രജിസ്ട്രേഷന്‍ റദ്ദായ വ്യക്തികള്‍ക്ക് പുതുക്കാന്‍ അവസരം 

പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) (employment registration) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  നിയമാനുസൃതം പുതുക്കാതിരുന്നവര്‍ക്കും പുതുക്കാതെ റീ രജിസ്ട്രേഷന്‍ (Re registration)  ചെയ്തവര്‍ക്കും ഈ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (Employment Exchange) മുഖേന ജോലി ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ലഭിച്ച  ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനു വേണ്ടിയോ വിടുതല്‍ ചെയ്തവര്‍ക്കും അവരുടെ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നല്‍കുന്നു. 

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെയുള്ള  എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍  കാര്‍ഡ്  സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഓണ്‍ലൈന്‍ ഹോം പേജിലെ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനത്തിലൂടെയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് മല്ലപ്പള്ളി എംപ്ലോയ്മെന്റ്  ഓഫീസര്‍ അറിയിച്ചു. നവംബര്‍ 30 വരെയാണ് അവസരം. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു