പിആർഡിയിൽ വീഡിയോ സ്ട്രിം​ഗർമാരുടെ പാനൽ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20

Published : Nov 04, 2020, 03:06 PM IST
പിആർഡിയിൽ വീഡിയോ സ്ട്രിം​ഗർമാരുടെ പാനൽ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20

Synopsis

പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം.

തിരുവനന്തപുരം:  ജില്ലകളിൽ പി.ആർ.ഡിയുടെ വീഡിയോ സ്ട്രിംഗർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമാണ് യോ​ഗ്യത. കൂടാതെ അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസക്കാരനാകണം.  പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം.

ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20. അപേക്ഷാ ഫോം ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു