ഭിന്നശേഷിക്കാർക്ക് കലാ-സാഹിത്യ രചനാ അവാർഡിന് അപേക്ഷിക്കാം‌

Web Desk   | Asianet News
Published : Nov 04, 2020, 11:57 AM IST
ഭിന്നശേഷിക്കാർക്ക് കലാ-സാഹിത്യ രചനാ അവാർഡിന് അപേക്ഷിക്കാം‌

Synopsis

2019ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/ കളർ പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ.    

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാർഡുകൾക്ക് അപേക്ഷിക്കാം. 2019ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/ കളർ പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ.  

സൃഷ്ടിയുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/ സൃഷ്ടിയാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം നവംബർ 20ന് മുമ്പ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ സമർപ്പിക്കണം.
 

PREV
click me!

Recommended Stories

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശന പരീക്ഷ മെയ്‌ 12ന്
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്