ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം; ഈ മാസം നടക്കാനിരിക്കുന്നത് 7 പരീക്ഷകൾ

Published : Aug 01, 2025, 10:42 AM ISTUpdated : Aug 01, 2025, 01:00 PM IST
Guruvayur Devaswom Board

Synopsis

ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഗസ്റ്റിൽ 7 പരീക്ഷകൾ നടത്തുന്നു. 

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓ​ഗസ്റ്റിൽ 7 പരീക്ഷകളാണ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ മാസം നടക്കുക.

ഓ​ഗസ്റ്റിലെ പരീക്ഷ കലണ്ടർ (പരീക്ഷ തീയതി, തസ്തിക)

10.08.2025 - ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2

10.08.2025 - ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ -

24.08.2025 - പ്ലംബർ

24.08.2025 - കലാനിലയം സൂപ്രണ്ട്

24.08.2025 - കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റൻ്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

24.08.2025 - വർക്ക് സൂപ്രണ്ട് 

24.08.2025 - മെഡിക്കൽ ഓഫീസർ - ആയുർവേദ

അപേക്ഷ ക്ഷണിച്ചു

സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലെ തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓഗസ്റ്റ് 10നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org.

സ്‌പോട്ട് അഡ്മിഷൻ

ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 4 മുതൽ 8 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തും. അപേക്ഷകർ www.polyadmission.org/gifd ൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 8ന് നടത്തും.

നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. നിലവിൽ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കണം.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു