45 പ്രമുഖ കമ്പനികള്‍, 1,500ലധികം ഒഴിവുകള്‍; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം, പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍ ഓഗസ്റ്റ് 2ന്

Published : Jul 31, 2025, 05:22 PM IST
Job vacancy

Synopsis

വിവിധ മേഖലകളില്‍ നിന്നുള്ള 45 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോട്ടയം മോഡല്‍ കരിയര്‍ സെന്ററും പാലാ അല്‍ഫോന്‍സാ കോളേജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 2 ശനിയാഴ്ച പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍ നടത്തും. രാവിലെ 9.30ന് പാലാ അല്‍ഫോന്‍സാ കോളേജ് ക്യാമ്പസില്‍ വെച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു മുഖ്യാതിഥിയാവും.

പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, നേഴ്‌സിംഗ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 45 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, എം.ബി.എ. എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം.

തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമുള്ള 1500 ലധികം ഒഴിവുകള്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ 'employabilitycentrekottayam' എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://bit.ly/MEGAJOBFAIRREGISTRATIONഎന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0481-2563451,8138908657.

പ്രൈവറ്റ് എംപ്ലോയ്മെന്റ് പോർട്ടൽ ഉദ്ഘാടനം ഓഗസ്റ്റ് 1ന്

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപകൽപ്പന ചെയ്ത പ്രൈവറ്റ് എംപ്ലോയ്മെന്റ് പോർട്ടലിന്റെ ഉദ്ഘാടനം എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വെച്ച് ഓഗസ്റ്റ് 1ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

‌പ്രസ്തുത ജോബ് പോർട്ടൽ മുഖേന ഉദ്യോഗദായകർക്ക് ജോബ് ഡ്രൈവുകൾ ഒന്നിലധികം ഉദ്യോഗദായകരെ വച്ച് മെഗാ ജോബ് ഡ്രൈവ്, മെഗാ നിയുക്തി ജോബ്ഫെസ്റ്റ് എന്നിവ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. www.privatejobs.employment.kerala.gov.in എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്കും ഉദ്യോഗദായകർക്കും പ്രൈവറ്റ് എംപ്ലോയ്മെന്റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ