
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
കൊച്ചി: ഐസിഎആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, യംഗ് പ്രൊഫഷണൽ-I തസ്തികയിലെ (കരാർ അടിസ്ഥാനത്തിൽ) താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബി&എൻ ഡിവിഷനിലെ വേൾഡ് ഫിഷ് പ്രോജക്റ്റ്, എഫ് പി ഡിവിഷനിലെ വേൾഡ് ഫിഷ് പ്രോജക്റ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്.
16ന് രാവിലെ 10.30ന് ബി&എൻ ഡിവിഷനിലെ വേൾഡ് ഫിഷ് പ്രോജക്റ്റ്, 18ന് രാവിലെ 10.30ന് എഫ് പി ഡിവിഷനിലെ വേൾഡ് ഫിഷ് പ്രോജക്റ്റ് എന്നിങ്ങനെയാണ് അഭിമുഖം. കൂടാതെ, പട്ടികജാതി സ്ഥാനാർത്ഥികൾക്ക് മാത്രമായി യംഗ് പ്രൊഫഷണൽ-I തസ്തികയിലേക്കുള്ള ഒരു ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഭിമുഖം 15ന് രാവിലെ 10.30ന് നടക്കും. യോഗ്യത, പരിചയം, പ്രായം, ശമ്പളം, കാലാവധി മുതലായവ സംബന്ധിച്ച വിശദാംശങ്ങൾക്ക്, ദയവായി www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.