
തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ് ആന്റ് എ.ഐ, ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 2337450, 8590605271 ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യത ഉളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം) കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 0479 2457498.
2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുകയും ഓൺലൈൻ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർത്ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് B.Pharm (LE) - Candidate Portal - 2025 ൽ കാറ്റഗറി ലിസ്റ്റ് കാണാവുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.