പിആർഡിയിൽ ഫോട്ടോഗ്രാഫറാകാൻ അവസരം; അപേക്ഷ ക്ഷണിച്ചു

Published : Jun 17, 2025, 03:29 PM IST
Ishan Khatter criticises Paparazzi photographer at Mumbai

Synopsis

ഫോട്ടോഗ്രാഫർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.

പത്തനംതിട്ട: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്.

ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2025 ജൂൺ 23 ഉച്ചകഴിഞ്ഞ് 3 നകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കലക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോൺ: 0468 2222657.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു