എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

Published : Feb 25, 2026, 11:28 AM IST
job vacancy

Synopsis

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2025 ഡിസംബര്‍ 31 വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന നിലനിര്‍ത്തി 2026 ഏപ്രില്‍ 30 വരെ രജിസ്ട്രേഷന്‍ പുതുക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷ 2026 ഏപ്രില്‍ 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രവൃത്തിദിനങ്ങളില്‍ സ്വീകരിക്കും. സീനിയോറിറ്റി പുന:സ്ഥാപിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്സൈറ്റ് : www.eemployment.kerala.gov.in ഫോണ്‍ : 0468 2222745.

 

PREV
Read more Articles on
click me!

Recommended Stories

നഴ്സിംഗ് ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ഡിപ്ലോമ ഇൻ മൾട്ടിമീഡിയ കോഴ്‌സിൽ സീറ്റൊഴിവ്