ഡിപ്ലോമ ഇൻ മൾട്ടിമീഡിയ കോഴ്‌സിൽ സീറ്റൊഴിവ്

Published : Feb 25, 2026, 10:42 AM IST
graduation

Synopsis

ഒബിസി/എസ്ഇബിസി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഗവൺമെന്‍റ് അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ മൾട്ടിമീഡിയ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹവിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്‌റ്റൈപെന്റും ലഭിക്കുന്നതാണ്. ഒബിസി/എസ്ഇബിസി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. 

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് &ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2474720, 0471-2467728, വെബ്സൈറ്റ്: www.captkerala.com.

 

PREV
Read more Articles on
click me!

Recommended Stories

എംപ്ലോയബിലിറ്റി സെന്‍റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 27ന്
ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച് 1ന്