നഴ്സിംഗ് ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

Published : Feb 25, 2026, 11:11 AM IST
Nurse

Synopsis

മാര്‍ച്ച് 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യു നടത്തും.

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സിംഗ് ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യു നടത്തും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തണം. നഴ്സിംഗ് ഓഫീസര്‍ (ആണ്‍), ഒഴിവ്: 3, യോഗ്യത: ബിഎസ്.സി നഴ്സിംഗ്/ജിഎന്‍എം, അഡിക്ഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒഴിവ്:1, യോഗ്യത: എം.ഫില്‍. അല്ലെങ്കില്‍ പിജിഡിസിപി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍സിഐ രജിസ്ട്രേഷന്‍.

PREV
Read more Articles on
click me!

Recommended Stories

മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു
എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതൽ 22 വരെ