മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ; ജോബ് ഡ്രൈവ് 28ന്

Published : Jun 24, 2025, 06:22 PM IST
Job vacancies

Synopsis

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. 

പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് ജൂൺ 28ന്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിനാണ് അഭിമുഖം. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടെലി സെയില്‍സ്, പ്രൊജക്ട് മാനേജര്‍, ഏജന്‍സി മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, അക്കൗണ്ടിംഗ് സ്റ്റാഫ്, പാക്കിം​ഗ് സ്റ്റാഫ്, ഗോഡൗണ്‍ കീപ്പര്‍, ഡ്രൈവര്‍ ആന്‍ഡ് സെയില്‍സ്മാന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ടാലി, ജി.എസ്.ടി, പി.ജി, എം.ബി.എ, ബിടെക് യോഗ്യതയുള്ള എപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഗമാകാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491- 2505435, 2505204.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു