
ദില്ലി: രാജ്യത്ത് വിവിധ പൊതുപരീക്ഷകള്‍ ആരംഭിക്കുന്ന പാശ്ചത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുമായി സംവദിക്കുന്ന പരീക്ഷ പെ ചർച്ച ഇന്ന് വൈകുന്നേരം 7 മുതല്‍. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓൺലൈനായാണ് പരീക്ഷ പേ ചര്‍ച്ച സംഘടിപ്പിക്കുന്നത്.
പരീക്ഷ പെ ചർച്ചയുടെ നാലാം പതിപ്പാണ് ഇത്തവണ ഓണ്‍ലൈനായി നടക്കുന്നത്. പ്രധാനമന്ത്രി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകും. ബോർഡ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങളും പ്രധാനമന്ത്രി നൽകും. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. 14 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.5 ലക്ഷം വിദ്യാർത്ഥികൾ, 2.6 ലക്ഷം അധ്യാപകർ, 92,000 രക്ഷകർത്താക്കൾ എന്നിവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിപാടിയുടെ വീഡിയോ സ്ട്രീമിംഗ് പ്രധാന മന്ത്രിയുടെ ട്വിറ്ററിലും യൂട്യൂബ് പേജിലും ലഭ്യമാകും. ഇതിന് പുറമെ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും ദൂരദർശൻ ചാനലുകളായ ഡി.ഡി. നാഷണൽ, ഡി.ഡി. ന്യൂസ്, ഡി.ഡി ഇന്ത്യ എന്നിവയിലും മറ്റ് സർക്കാർ നിയന്ത്രണത്തിലുള്ള ആപ്പുകളിലും ലൈവ് സ്ട്രീമിങ്ങുണ്ടാകും. ഓൾ ഇന്ത്യ റേഡിയോയിലും എഫ്.എം ചാനലുകളിലും ലഭിക്കും.
പരിപാടി കാണുവാന്‍ പ്രധാനമന്ത്രിയുടെ ട്വിറ്ററ്‍ അക്കൗണ്ട് - https://twitter.com/narendramodi പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലും (https://www.youtube.com/c/pmoindia/ എന്നിവ സന്ദര്‍ശിക്കാം.