Aided School Part Time Teachers PF : എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

Web Desk   | Asianet News
Published : Dec 21, 2021, 09:48 AM IST
Aided School Part Time Teachers PF : എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

Synopsis

സർക്കാർ സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. 

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ (Aided Schools) പാർട്ട് ടൈം ടീച്ചേഴ്‌സ് (Part time Teachers) പാർട്ട് ടൈം ടീച്ചേഴ്‌സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ (KASEPF) അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്. സർക്കാർ സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. 

അതിനനുസരിച്ചാണ് എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അദ്ധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുള്ള നിവേദനങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആർ ഭേദഗതിക്കുള്ള പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു