മീഡിയ അക്കാദമിയിൽ പി.ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷൻ ജൂലൈ 16ന്

Published : Jul 05, 2025, 05:50 PM IST
Kerala Media Academy

Synopsis

കേരള മീഡിയ അക്കാദമിയിൽ വിവിധ വിഷയങ്ങളിൽ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തില്‍ പി.ജി. ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 16 ബുധന്‍ രാവിലെ 10നു സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275, 04842422068.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക് അല്ലെങ്കില്‍ തത്തുല്യം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 11 ന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകുക. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2267311, 9846597311. 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ