
ചേർത്തല: ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ അവസരമൊരുക്കി മെഗാ തൊഴിൽമേള. 50ലധികം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിൽ നിയമനത്തിന് അവസരമൊരുക്കി ജൂലൈ 19ന് 'പ്രയുക്തി 2025' മെഗാ തൊഴില്‍ മേള ചേർത്തലയിൽ സംഘടിപ്പിക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചേർത്തല എസ് എൻ കോളേജ്, നാഷണല്‍ കരിയര്‍ സര്‍വ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ് എൻ കോളേജിലാണ് മേള നടക്കുക. പ്രവേശനം സൗജന്യമാണ്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, പാരാ മെഡിക്കല്‍, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. താത്പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 0477 2230624, 8304057735.