ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; മേയ് 30 വരെ അപേക്ഷിക്കാം

Published : May 09, 2026, 11:43 AM IST
Apply now

Synopsis

എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. 

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2026-2028 വർഷത്തെ പ്രവേശനത്തിന് 2026 മേയ് 11 മുതൽ മേയ് 30 വരെ അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബി.എസ്.സി ബിരുദം അല്ലെങ്കിൽ ബി.എസ്.സി/ബി.എ സൈക്കോളജിയിലോ ബി.എസ്.സി ഹോംസയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും.

2026 മേയ് 30 വരെ ഓൺലൈനിലൂടെയോ, കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. പൊതു വിഭാഗത്തിന് 950 രൂപയും, എസ്സ്.സി./എസ്സ്.ടി വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി 2026 ജൂൺ 2 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ