പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

By Web TeamFirst Published Sep 11, 2021, 9:27 AM IST
Highlights

സ്കൂളുകളിൽ ഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. 

തിരുവനന്തപുരം : ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽ ഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. 

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ സെപ്തംബർ 16ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. 

ഓപ്ഷനുകൾ വിവരങ്ങൾ തിരുത്തുന്നതിനും പുതിയത്ചേർക്കുന്നതിനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെ സമയമുണ്ട്. ഈ വർഷം 3,94,457 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ൽ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്സുകളിലേക്ക് വിദ്യാർഥികൾ പോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരം കാണുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!